???????????? ?????????????? ??????????? ???????

ചെറിയ കടങ്ങൾ പൊതുമാപ്പിന്​ തടസ്സമാവില്ല –ആഭ്യന്തര മന്ത്രാലയം

കുവൈത്ത്​ സിറ്റി: സർക്കാറുമായി ബന്ധപ്പെട്ട ചെറിയ പിഴകളും കടങ്ങളും പൊതുമാപ്പിന്​ തടസ്സമാവില്ലെന്ന്​ ആഭ്യന ്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
യാത്രാവിലക്കോ കോടതി വ്യവഹാരങ്ങളോ ഉള്ളവർക്ക് താമസകാര്യ ജനറൽ അഡ്​മിനിസ് ​ട്രേഷനെ സമീപിച്ച്​ കേസിൽ പുനഃപരിശോധന ആവശ്യപ്പെട്ട്​ പരിഹാരം കണ്ട ശേഷമേ പൊതുമാപ്പ്​ പ്രയോജനപ്പെടുത്താനാവൂ. എന്നാൽ, നിസ്സാര തുകയുടെ കേസുകൾ താമസകാര്യ ജനറൽ അഡ്​മിനിസ്​ട്രേഷൻ വിട്ടുവീഴ്​ച ചെയ്​തേക്കും. അനധികൃത താമസക്കാർ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി തിരിച്ചുപോവണമെന്ന്​ അധികൃതർ ആവർത്തിച്ച്​ ആവശ്യപ്പെട്ടു.

നിശ്ചിത സമയത്തിനുള്ളിൽ ഇളവ് പ്രയോജനപ്പെടുത്താത്ത താമസനിയമ ലംഘകർക്കെതിരെ കർശന നടപടികൾ ഉണ്ടാകും. പൊതുമാപ്പ്​ കാലം കഴിഞ്ഞാൽ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ശക്​തമായ പരിശോധന നടത്തുമെന്നാണ്​ അധികൃതർ വ്യക്​തമാക്കുന്നത്​. മാർച്ച്​ ഒന്നിന്​ മുമ്പ്​ ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ അനധികൃതമായി താമസിച്ചതി​​െൻറ പിഴ പൂർണമായി ഒഴിവാക്കിയാണ്​ ഏപ്രിൽ ഒന്നുമുതൽ 30 വരെ പൊതുമാപ്പിന്​ അപേക്ഷിക്കാൻ അനുമതി നൽകിയത്​. തിരിച്ചുപോവുന്ന വിദേശികളുടെ യാത്രാച്ചെലവ്​ കുവൈത്ത്​ സർക്കാർ വഹിക്കും. നിയമാനുസൃതം പുതിയ വിസയിൽ തിരിച്ചുവരുന്നതിന്​ അനുമതിയും നൽകുന്നുണ്ട്​.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.