കുവൈത്ത് സിറ്റി: തമ്പ് കാലാവധി കഴിഞ്ഞിട്ടും ക്യാമ്പുകളിൽ കഴിയുന്നവരെ പിടികൂടാനായി അഹ്മദി, ജഹ്റ ഗവര്‍ണറേറ്റുകള്‍ കേന്ദ്രികരിച്ച് പ്രത്യേക സംഘം പരിശോധന നടത്തി. തമ്പ് കമ്മിറ്റി മേധാവി എൻജിനീയര്‍ ഫഹദ് അല്‍ ഷാതിലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ 242 തമ്പുകള്‍ പൊളിച്ചുനീക്കി. സുരക്ഷാ സംഘത്തിെൻറ സഹായത്തോടെയായിരുന്നു പൊളിച്ചുനീക്കിയത്. തമ്പ് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അധികൃതര്‍ പരിശോധന തുടരുന്നുണ്ടെന്നും അല്‍ ഷാതിലി വ്യക്തമാക്കി.
കൊറോണ വൈറസ് പടരുന്നതിനാല്‍ എത്രയും പെട്ടെന്ന് മുഴുവന്‍ തമ്പുകളും നീക്കം ചെയ്ത് വീട്ടിലിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി പൊളിച്ചുമാറ്റിയ തമ്പുകളിലെ സാധനസാമഗ്രികൾ മൂന്നുമാസത്തിന് ശേഷം ലേലം ചെയ്തുവിൽക്കും. മാര്‍ച്ച് 15 വരെയായിരുന്നു കുവൈത്തിൽ തണുപ്പ് ആസ്വാദന തമ്പുകാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.