കുവൈത്ത് സിറ്റി: കുവൈത്തിൽ ശ്മശാനങ്ങളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. മൃതദേഹം വേഗത്തിൽ സംസ്കരിക്കണമെന്നും മരിച്ച ആളുടെ അടുത്ത ബന്ധുക്കൾ ഒഴികെ സംസ്കരണച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും കർശന നിർദേശമുണ്ട്.
രാജ്യത്ത് ഭാഗിക കർഫ്യൂ നിലനിൽക്കുന്നതിനാൽ സെമിത്തേരിയുടെ സമയം രാവിലെ എട്ടു മണിമുതൽ വൈകീട്ട് മൂന്നു മണിവരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. ശ്മശാനങ്ങളോടനുബന്ധിച്ച് നടത്താറുള്ള മരിച്ചവരുടെ അനുസ്മരണ ചടങ്ങ് നേരത്തെ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.