കുവൈത്ത് സിറ്റി: സ്വകാര്യ റെസിഡൻഷ്യൽ മേഖലകളിലെ ബേസ്മെന്റുകൾ പൊതുസേവന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള പുതിയ നിർദേശം ബേസ്മെന്റുകൾ പൊതു സേവന ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ നീക്കംകുവൈത്ത് മുനിസിപ്പൽ കൗൺസിലിൽ അവതരിപ്പിച്ചു. കൗൺസിൽ അംഗങ്ങളായ ഫഹദ് അൽ അബ്ദുൽ ജാദർ, എഞ്ചിനീയർ ഇസ്മായിൽ ബെഹ്ബെഹാനി, സൗദ് അൽ കന്ദരി എന്നിവരാണ് നിർദേശം സമർപ്പിച്ചത്.
ക്ലിനിക്കുകൾ, സർക്കാർ സ്കൂളുകൾ, സമാനമായ പൊതുസ്ഥാപനങ്ങൾ എന്നിവക്ക് പാർക്കിങ്, ഷെൽട്ടറുകൾ, പ്രത്യേക സേവന കേന്ദ്രങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് ബേസ്മെന്റുകൾക്ക് ലൈസൻസ് നൽകാനാണ് നിർദേശം. പരിമിതമായ ഭൂമി ലഭ്യതയും ഉയർന്ന ജനസാന്ദ്രതയും കാരണം പൊതു സേവനങ്ങളിൽ വർധിച്ച സമ്മർദമാണ് നിർദേശത്തിന് പിന്നിൽ. നിലവിലുള്ള സ്ഥലങ്ങൾ കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സർക്കാർസ്ഥാപനങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനാകുമെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. ഇത് റെസിഡൻഷ്യൽ മേഖലകളിലെ സേവനനിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.