കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധത്തിന് ഏർപ്പെടുത്തിയ നിരോധനാജ്ഞ കഴിഞ്ഞുള്ള സമയങ്ങളിലും അത്യാവ ശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം.
വൈകീട്ട് അഞ്ചുമണി മുതൽ പുലർച ്ച നാലുവരെയാണ് രാജ്യത്ത് നിരോധനാജ്ഞ നിലവിലുള്ളത്. ഇൗ സമയം കഴിഞ്ഞ് ആളുകൾ നിരത്തിൽ സജീവമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ അഭ്യർഥന നടത്തിയത്. വൈറസ് ഭീതി പൂർണമായി ഒഴിയുന്നതുവരെ ആളുകൾ വീട്ടിലിരിക്കണം.
ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾക്ക് കർഫ്യൂ അല്ലാത്ത സമയങ്ങളിൽ പുറത്തിറങ്ങാം. പുറത്തിറങ്ങുേമ്പാൾ അത്യാവശ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. ജനസമ്പർക്കം ഒഴിവാക്കണം. ആളുകളുമായി ഇടപഴകുേമ്പാൾ ഒരു മീറ്റർ അകലം പാലിക്കണം. സർക്കാർ ഇൗ നിയന്ത്രണങ്ങളെല്ലാം ഏർപ്പെടുത്തിയത് ജനങ്ങളുടെ ആരോഗ്യസുരക്ഷക്കാണെന്ന് മന്ത്രാലയം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.