കുവൈത്ത് സിറ്റി: നിരോധനാജ്ഞ ആരംഭിക്കുന്ന വൈകീട്ട് അഞ്ചുമണിക്ക് മുമ്പുള്ള സമയങ്ങളിൽ രാജ്യത്തെ റോഡുകളി ൽ അമിതവേഗത്തിൽ വാഹനങ്ങളുടെ പാച്ചിൽ. കൃത്യം അഞ്ചുമണി മുതൽ പൊലീസ് റോഡിലുള്ള വാഹനങ്ങൾ പിടികൂടുന്നുണ്ട്. അതിനാൽ, നിശ്ചിത സമയത്തിന് മുമ്പ് താമസസ്ഥലത്തെത്താനുള്ള തിടുക്കമാണ് ആളുകൾക്ക്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പൊതുവെയും കർഫ്യൂവിന് മുമ്പുള്ള സമയങ്ങളിൽ പ്രത്യേകിച്ചും റോഡിൽ തിരക്ക് കുറവാണ്. മൂന്നുമണി മുതലേ വാഹനങ്ങൾ കുറയുന്നു. നാലുമണിക്ക് ശേഷമുള്ള സമയങ്ങളിലാണ് തിരക്കിട്ട ഒാട്ടം.
മൂന്നുമണി മുതലേ ഷോപ്പിങ് മാളുകൾ ഉപഭോക്താക്കളെ പുറത്തിറക്കി അടക്കാൻ ആരംഭിക്കുന്നുണ്ട്. രാജ്യത്ത് കർഫ്യൂ പൂർണമാണ്. അവശ്യസർവിസുകളുടെ ഗണത്തിൽപെടുത്തി പ്രത്യേകാനുമതി നൽകിയ വാഹനങ്ങൾ മാത്രമേ കർഫ്യൂ സമയത്ത് ഒാടുന്നുള്ളൂ. നിരോധനാജ്ഞ ലംഘിച്ച 45 പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇതിൽ എട്ടുപേർ സ്വദേശികളും 37 പേർ വിദേശികളുമാണ്. കാപിറ്റൽ, ഹവല്ലി ഗവർണറേറ്റുകളിലാണ് കൂടുതൽ നിയമലംഘനം. കാപിറ്റൽ ഗവർണറേറ്റിൽ 24 പേരും ഹവല്ലിയിൽ 20 പേരും അറസ്റ്റിലായി. ജഹ്റ ഗവർണറേറ്റിൽ ഒരാൾ പിടിയിലായി. മറ്റു ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.