കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡരികിൽ സ്ഥാപിച്ച മാലിന്യ വീപ്പകൾ അണുനശീകരണം നടത്തുന്ന പ്രക്രിയ തുടരുന്നു. രണ്ടര ലക്ഷത്തിലധികം വീപ്പകൾ ഇതിനകം അണുവിമുക്തമാക്കി. കോവിഡ് -19 പടരുന്ന സാഹചര്യത്തിലാണ് ആറു ഗവർണറേറ്റുകളിലുമുള്ള മാലിന്യവീപ്പകൾ അണുനാശിനി തളിച്ചു വൃത്തിയാക്കാൻ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചത്. ലക്ഷക്കണക്കിന് മാലിന്യ വീപ്പകളാണ് രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ളത്. ഇവ പൂർണമായി അണുവിമുക്തമാക്കാൻ ദിവസങ്ങ
ളെടുക്കും. ദേഹം മുഴുവൻ മറച്ച് സൂക്ഷ്മതയോടെയാണ് മുനിസിപ്പൽ ജീവനക്കാർ ഇൗ പ്രക്രിയ തുടരുന്നത്. ആറ് ഗവര്‍ണറേറ്റുകളിലെയും മുഴുവൻ മാലിന്യവീപ്പകളിലും അണുനാശിനികള്‍ തളിച്ചു വൃത്തിയാക്കി കുടൂതല്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.