?????? ??????? ????????? ??????

കു​വൈ​ത്ത് സി​റ്റി: കോ​വി​ഡ് -19 പ്ര​തി​രോ​ധി​ക്കാ​നാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടി. ശ​ഹീ​ദ് പാ​ര്‍ക്ക്, കു​വൈ​ത്ത് ട​വ​ര്‍, ശൈ​ഖ്​ ജാ​ബി​ർ ക​ൾ​ച​റ​ൽ സ​െൻറ​ർ, ശൈ​ഖ്​ അ​ബ്​​ദു​ല്ല അ​ൽ സാ​ലിം മ്യൂ​സി​യം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളാ​ണ് പൂ​ട്ടി​യ​ത്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​​വ​രെ തു​റ​ക്കി​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​വും പൊ​തു​സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് മി​നി​സ്​​റ്റീ​രി​യ​ൽ കൗ​ൺ​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട​തെ​ന്ന്​ അ​റി​യി​പ്പ്​ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

രാ​ജ്യ​ത്തെ മ​റ്റൊ​രു പ്ര​ധാ​ന​വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൃ​ഗ​ശാ​ല നേ​ര​ത്തേ അ​ട​ച്ചി​രു​ന്നു. മാ​ര്‍ച്ച് 29 വ​രെ​യെ​ങ്കി​ലും ഇ​വ പൊ​തു​ജ​ന​ങ്ങ​ള്‍ക്കു തു​റ​ന്നു കൊ​ടി​ക്കി​ല്ലെ​ന്നാ​ണ്​ വി​വ​രം. ഇ​ത്​ നീ​ട്ടാ​നും ഇ​ട​യു​ണ്ട്. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.