കുവൈത്ത് സിറ്റി: ഇൗജിപ്ത്, സിറിയ, ലബനാൻ എന്നീ രാജ്യങ്ങളിൽനിന്ന് വന്നവർക്ക് മിശ് രിഫ് എക്സിബിഷൻ സെൻററിൽ ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ച കേന്ദ്രത്തിൽ വൈറസ് പരി ശോധന തുടങ്ങി. ഇൗ രാജ്യങ്ങളിൽനിന്ന് വന്ന ജഹ്റ നിവാസികൾക്ക് വ്യാഴാഴ്ച പരിശോധ ന നടത്തി. വെള്ളിയാഴ്ച മുബാറക് അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ ഹാജരാവണം. ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ, തായ്ലൻഡ്, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, അസർബൈജാൻ, തുർക്കി, ജോർജിയ, ഫ്രാൻസ്, ജർമനി, സ്പെയിൻ, അമേരിക്ക, നെതർലൻഡ്സ്, നോർവേ, ഇംഗ്ലണ്ട്, ബെൽജിയം, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് വന്നവർക്കുകൂടി പരിശോധനയുണ്ട്. ഇവരുടെ തീയതി പിന്നീട് അറിയിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചത്.
ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14നും ഹവല്ലി ഗവർണറേറ്റിലുള്ളവർ 15നും അഹ്മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച് 17നും ആണ് ഹാജരാവേണ്ടത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുമണിവരെയാണ് പ്രവർത്തന സമയം. പരിശോധനക്ക് എത്തൽ നിർബന്ധമാണെന്നും വീഴ്ച വരുത്തിയാൽ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യം അറിയിച്ചതുപ്രകാരം വൈറസ്ബാധിത രാജ്യങ്ങളിൽനിന്ന് വന്നവരെല്ലാം പരിശോധനക്ക് എത്തണമായിരുന്നു.
ബുധനാഴ്ച രാത്രിയാണ് മൂന്നു രാജ്യക്കാർ മാത്രം എന്ന അറിയിപ്പുണ്ടായത്. ഇത് നിരവധി ൃപേരിൽ ആശയക്കുഴപ്പുമുണ്ടാക്കി. ഇന്ത്യക്കാർ ഉൾപ്പെടെ പല രാജ്യക്കാരും വ്യാഴാഴ്ച മിശ്രിഫിൽ പരിശോധനക്കെത്തി. ഇതുകാരണം, വ്യാഴാഴ്ച രാവിലെ മുതൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. റോഡുമുതൽ നീണ്ട വരി കാണാമായിരുന്നു. ആളുകൾ കൂട്ടംകൂടി ഇടപഴകാതിരിക്കാൻ സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. എത്തിയ മറ്റു രാജ്യക്കാരെ അധികൃതർ മടക്കിയില്ല. അതേസമയം, 151 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിച്ച് അന്വേഷിച്ചവരോട് മറ്റു രാജ്യക്കാർ ഇപ്പോൾ വരേണ്ടതില്ലെന്നാണ് അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.