കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസിന് പുതിയ വിമാനം ഇൗ മാസം എത്തിക്കും. എ330 -800 ശ്രേണിയി ൽപെട്ട എയർക്രാഫ്റ്റുകളാണ് കുവൈത്ത് എയർവേസ് സ്വന്തമാക്കുന്നത്. ഇൗ ശ്രേണിയിലെ എട്ടു വിമാനങ്ങൾ വാങ്ങാൻ 2018 സെപ്റ്റംബർ 30നാണ് ‘എയർ ബസ്’കമ്പനിയുമായി കരാറിൽ ഒപ്പിട്ടത്. 2026നകം വിവിധ ഘട്ടങ്ങളിലായി ഇവ കൈമാറും. എ330 -800 എയർക്രാഫ്റ്റുകൾക്ക് യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി, യുനൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ അംഗീകാരം ലഭിച്ചതായി കുവൈത്ത് എയർവേസ് കമ്പനി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ ആളെ കൊള്ളുന്ന വലിയ വിമാനമാണ് എ330-800. ഇൗ വർഷം കുവൈത്ത് എയർവേസ് കൂടുതൽ വിമാനങ്ങൾ വാങ്ങും.
എയർ ബസ് കമ്പനിയുടെ തന്നെ വിവിധ മോഡലുകളിലുള്ള 13 വിമാനം ഉൾപ്പെടെ മൊത്തം 28 പുതിയ വിമാനങ്ങൾ വാങ്ങി സർവിസ് വിപുലപ്പെടുത്താനാണ് ആലോചിക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം കുതിപ്പുണ്ടായിട്ടുണ്ട്. സേവനം മെച്ചപ്പെടുത്തിയും പുതിയ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിച്ചും കൂടുതൽ ആളുകളെ ആകർഷിക്കാനാണ് പദ്ധതി. നിലവിൽ നഷ്ടത്തിലുള്ള കമ്പനി അടുത്ത വർഷത്തോടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. രാജ്യാന്തര തലത്തിൽതന്നെ ഉന്നത നിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസ്. ഇൗ വർഷവും അടുത്ത വർഷവുമായി ധാരാളം പുതിയ സർവിസുകൾ ആരംഭിക്കാൻ കുവൈത്ത് എയർവേസിന് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.