ത​മ്പു​കാ​ലം അ​വ​സാ​നി​ക്കാ​ൻ ഇ​നി ഒ​രാ​ഴ്​​ച മാ​ത്രം

കു​വൈ​ത്ത്​ സി​റ്റി: ത​ണു​പ്പ്​ ആ​സ്വാ​ദ​ന ത​മ്പു​കാ​ലം അ​വ​സാ​നി​ക്കാ​ൻ ഇ​നി ഒ​രാ​ഴ്​​ച മാ​ത്രം. ന​വം​ബ​ർ 15 മു​ത​ൽ മാ​ർ​ച്ച് 15 വ​രെ നാ​ലു​മാ​സ​മാ​ണ് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ത​ണു​പ്പ് ആ​സ്വാ​ദ​ന ത​മ്പു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. രാ​ജ്യ​ത്തി​​െൻറ വി​വി​ധ ദി​ക്കു​ക​ളി​ലാ​യി 34 മ​രു​പ്ര​ദേ​ശ ​ങ്ങ​ളാ​ണ് മു​നി​സി​പ്പാ​ലി​റ്റി ശൈ​ത്യ​കാ​ല കൂ​ടാ​ര​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ഇ​ത്ത​വ​ണ ത​മ്പു​കാ​ലം നീ​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ വി​വ​രം. മാ​ർ​ച്ച്​ 15 ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​മ്പു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​ർ​ച്ച്​ 16ന്​ ​മു​മ്പ്​ ഉ​ട​മ​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ത്ത ത​മ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി പൊ​ളി​ച്ചു​മാ​റ്റി മൂ​ന്നു മാ​സ​ത്തി​നു​ശേ​ഷം സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ലേ​ലം ചെ​യ്​​തു​വി​ൽ​ക്കും. ലൈ​സ​ൻ​സ്​ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ത​മ്പു​ക​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. മു​ന്നോ​ടി​യാ​യി ആ​ദ്യം ത​മ്പു​ട​മ​ക​ൾ​ക്ക്​ ​മു​ന്ന​റി​യി​പ്പ്​ നോ​ട്ടീ​സ്​ ന​ൽ​കും. എ​ന്നാ​ൽ, ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ടു​ത്ത ആ​ഴ്​​ച​ത​ന്നെ ആ​രം​ഭി​ക്കും. ആ​ദ്യം ലൈ​സ​ൻ​സി​ല്ലാ​ത്ത ത​മ്പു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ക. അ​തു​ക​ഴി​ഞ്ഞാ​ണ്​ ലൈ​സ​ൻ​സു​ള്ള ത​മ്പു​ക​ൾ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞും നീ​ക്കാ​ത്ത​ത്​ പി​ടി​കൂ​ടാ​നി​റ​ങ്ങു​ക.

മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു എ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ൽ. ത​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്​ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി ഇ​ത്ത​വ​ണ​യും നി​ര​വ​ധി പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ന്‍സി​ല്ലാ​തെ​യും വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍ക്ക്​ ഉ​പ​യോ​ഗി​ച്ച​തു​മാ​യ ത​മ്പു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി. മു​ന്ന​റി​യി​പ്പ്​ ന​ല്‍കി​യി​ട്ടും നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ത​മ്പു​ക​ളാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. അ​ടു​ത്ത ത​വ​ണ​ സീ​സ​ൺ കാ​ല​പ​രി​ധി​യി​ൽ മാ​റ്റം​വ​രു​ത്ത​ണോ എ​ന്ന​തു​ സം​ബ​ന്ധി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ശൈ​ത്യ​കാ​ല ത​മ്പ്​ സ​മി​തി യോ​ഗം ചേ​ർ​ന്ന്​​ തീ​രു​മാ​നി​ക്കും. ത​മ്പു​കേ​ന്ദ്ര​ങ്ങ​ർ നി​രീ​ക്ഷി​ക്കാ​ന്‍ ഡ്രോ​ണ്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ മു​നി​സി​പ്പാ​ലി​റ്റി പ​ഠി​ച്ചു​വ​രു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​െൻറ അ​നു​മ​തി ല​ഭി​ച്ചാ​ൽ അ​ടു​ത്ത ത​വ​ണ ഇ​ത്​ ന​ട​പ്പാ​ക്കി​യേ​ക്കും.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.