മാ​സ്​​ക്കി​നു​ പി​റ​കെ കൈ​ശു​ചീ​ക​ര​ണ വ​സ്​​തു​വി​നും ക്ഷാ​മം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കൈ​ശു​ചീ​ക​ര​ണ വ​സ്​​തു​വി​നും ക്ഷാ​മ​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. കോ​വി​ ഡ്​ വൈ​റ​സ്​ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത്​ പ്ര​തി​രോ​ധ മു​ഖാ​വ​ര​ണ​ത്തി​ന്​ നേ​ര​േ​ത്ത മു ​ത​ൽ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ കൈ​ശു​ചീ​ക​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ക്രീ​മു​ക​ൾ​ക്കും​ ക്ഷാ​മം നേ​രി​ടു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ചി​ല​യി​ട​ത്ത്​ ബ​ഖാ​ല​ക​ളി​ലും സ്​​റ്റോ​റു​ക​ളി​ലും സാ​ധ​നം കി​ട്ടാ​നി​ല്ല. സ്​​റ്റോ​റു​ക​ളി​ലും സ്​​റ്റോ​ക്​​ കു​റ​വു​ണ്ടെ​ന്നാ​ണ്​ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പൂ​ഴ്​​ത്തി​വെ​പ്പാ​ണോ സ്​​റ്റോ​ക്​​ കു​റ​യാ​ൻ കാ​ര​ണ​മെ​ന്ന്​ വ്യ​ക്ത​മ​ല്ല. കൈ ​ഇ​ട​ക്കി​ട​ക്ക്​ ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്​ സ്വാ​ഭാ​വി​ക​മാ​യും ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മാ​സ്​​ക്കു​ക​ളു​ടെ പൂ​ഴ്​​ത്തി​വെ​പ്പ്​ ക്ഷാ​മ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്ന​താ​യി നേ​ര​േ​ത്ത ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ണി​ജ്യ മ​ന്ത്രാ​ല​യം ഫാ​ർ​മ​സി​ക​ളി​ൽ ​പ​രി​ശോ​ധ​ന ന​ട​ത്തി ഇ​തി​ന്​ ത​ട​യി​ടാ​ൻ ശ്ര​മി​ക്കു​ന്നു.

ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ വി​ഷ​യ​ത്തി​ലും വ​രും​ദി​വ​സ​ങ്ങ​ളി​ൽ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ട​പെ​ട​ലു​ണ്ടാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മാ​സ്​​ക്​ ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ വി​ദേ​ശ​ത്തു​നി​ന്ന്​ വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി ചെ​യ്​​തു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. തു​ർ​ക്കി​യി​ൽ​നി​ന്ന്​ ഒ​രു​കോ​ടി പ്ര​തി​രോ​ധ മു​ഖാ​വ​ര​ണം ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​റ​ക്കു​മ​തി ഇൗ ​ആ​ഴ്​​ച ആ​രം​ഭി​ക്കും. മാ​സ്​​ക്​ ക്ഷാ​മം മു​ത​ലാ​ക്കി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സാ​നി​റ്റൈ​സ​ർ വി​ഷ​യ​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​​െൻറ ​പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.