കുവൈത്ത് സിറ്റി: കൊറോണ ഭീതി രാജ്യത്തെ സർക്കാർ ഒാഫിസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലാക്കുന്നു. പൊതുജനങ്ങൾ ഏറെ കയറിയിറങ്ങുന്ന ഒാഫിസുകളിലാണ് സൂക്ഷ്മമായ പ്രവർത്തനംമൂലം ഇടപാടുകളുടെ വേഗം കുറയുകയും തിരക്ക് വർധിക്കുകയും ചെയ്യുന്നത്. സിവിൽ െഎഡി ഒാഫിസുകളിൽ ഉൾപ്പെടെ തിരക്ക് വർധിക്കാൻ ഇത് കാരണമായിട്ടുണ്ട്. സൂക്ഷ്മ നിരീക്ഷണം നടത്തി അത്യാവശ്യക്കാരെ മാത്രം ഒാരോരുത്തരെയായി അകത്തുകയറ്റിയാണ് ഇടപാടുകൾ നടത്തുന്നത്.
ഇതുകാരണം പുറത്ത് നീണ്ട നിരയാണ് കാണുന്നത്. അഞ്ചുദിവസത്തെ അവധിയും ഞായറാഴ്ച സന്ദർശകർ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇതിനൊപ്പം ജീവനക്കാരുടെ ഹാജർ കുറഞ്ഞതും ബാധിച്ചു. മാസ്കും കൈയുറയും ധരിച്ചാണ് ഉദ്യോഗസ്ഥർ സന്ദർശകരുമായി ഇടപെടുന്നത്. നിശ്ചിത അകലം പാലിച്ച് ഇടപെടുന്നത് വ്യക്തമായി അനുഭവപ്പെടുന്നുണ്ട്. വിമാനത്താവളത്തിലും കര അതിർത്തികളിലും ഇൗ സൂക്ഷ്മത വ്യക്തമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒാഫിസുകളിൽ എത്തുന്നവരോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൈകൾ ശുചീകരിക്കാനുള്ള സംവിധാനങ്ങളും പലയിടത്തും സ്ഥാപിച്ചു. ഇറാനിൽനിന്ന് എത്തിച്ചവരിൽ മാത്രമാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ചിട്ടുള്ളത്. ഇവരാകെട്ട ക്യാമ്പിൽ പ്രത്യേക നിരീക്ഷണത്തിലുമാണ്. പുറത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത ജാഗ്രതയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.