കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച ഒരാൾക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 46 ആയി. കുവൈത്തിൽ കൊറോണ റിപ്പോർട്ട് ചെയ്ത ആദ്യ ദിവസങ്ങളെ അപേക്ഷിച്ച് പുതിയത് റിപ്പോർട്ട് ചെയ്യുന്നതിെൻറ തോത് കുറഞ്ഞിട്ടുണ്ട്. ആദ്യ മൂന്നു ദിവസം 43 പേരിൽ രോഗം കണ്ടെത്തിയപ്പോൾ അടുത്ത ദിവസം രണ്ടാൾക്കു കൂടി സ്ഥിരീകരിച്ചു.
ശനിയാഴ്ച ആർക്കും കണ്ടെത്തിയില്ല. ഞായറാഴ്ച ഒരു കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 46 ആയി. ഇറാനിൽനിന്ന് തിരിച്ചെത്തിച്ച് ക്യാമ്പിൽ പാർപ്പിച്ചയാൾക്ക് തന്നെയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഖൈറാനിലെ റിസോർട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ക്യാമ്പിന് പുറത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. റിസോർട്ടിന് പുറത്തുള്ള ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.