കുവൈത്ത് സിറ്റി: ദേശീയ, വിമോചന ദിന അവധികൾ ‘ആഘോഷമാക്കിയപ്പോൾ’ ഗതാഗത വകുപ്പ് ര ജിസ്റ്റർ ചെയ്തത് 9076 കേസ്. 665 പേരെ പിടികൂടി. 34 അപകടങ്ങളാണ് ഇൗ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ആറ് മോേട്ടാർ സൈക്കിൾ ഉൾപ്പെടെ 14 വാഹനങ്ങൾ പിടികൂടി. മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗം, അപകടം, വാഹനങ്ങളിലെത്തി തട്ടിപ്പ്, രേഖകളില്ലാതെ വാഹനമോടിക്കൽ തുടങ്ങിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, കഴിഞ്ഞ ആഴ്ച ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ റിപ്പോർട്ട് ചെയ്തത് 35,000 നിയമലംഘനങ്ങളാണ്.
31 വാഹനങ്ങള്‍ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. രാജ്യത്ത് ദിവസവും 28 അപകടങ്ങൾ വീതം നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് വന്നിരുന്നു. വർഷത്തിൽ 10,311 അപകടങ്ങളാണുണ്ടാകുന്നത്. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തത് തുടര്ക്കഥയാകുന്നുണ്ടെന്നും വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുക, സിഗ്നല്നിയമങ്ങള് അനുസരിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കൂടുതലും കണ്ടുവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.