കുവൈത്ത് സിറ്റി: അവധിദിനം ആഘോഷിക്കാന്‍ കിഴക്കേഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രപോകാ ന് വിമാന ടിക്കറ്റെടുത്തവര്‍ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത. കൊറോണ വൈറസ് ഭീതി കാരണമാണ് സ്വദേശികളും വിദേശികളും ടിക്കറ്റുകള്‍ റദ്ദാക്കുന്നത്. തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകളാണ് കൂടുതല്‍ പേരും മാറ്റിയെടുക്കുന്നത്. അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സ്വദേശികളും വിദേശികളും ടിക്കറ്റ് മാറ്റിയെടുക്കുന്നതെന്ന് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.
ചൈന, ഹോേങ്കാങ് എന്നിവിടങ്ങളിലേക്ക് പോവുന്നതിന് കുവൈത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂർ യാത്ര നീട്ടിവെക്കാനും അധികൃതരുടെ ശിപാർശയുണ്ട്. റീഫണ്ട് സംവിധാനമില്ലാതെ നേരത്തേ ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്തവർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ദേശീയദിനത്തോടനുബന്ധിച്ച് സ്വദേശികളും വിദേശികളും അവധി ദിനമാഘോഷിക്കാന് മറ്റുരാജ്യങ്ങളിലേക്ക് പോകുന്നത് പതിവാണ്. വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദേശയാത്ര ഒഴിവാക്കി ആഘോഷം കുവൈത്തിൽ തന്നെ ആക്കാനും നിരവധി പേർ തീരുമാനിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.