കുവൈത്ത് സിറ്റി: ജർമനിയിലെ മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിൽ പങ്കെടുത്ത് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹും സംഘവും തിരിച്ചെത്തി. വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, നാഷനല്‍ സെക്യൂരിറ്റി ബ്യൂറോ ചീഫ് ശൈഖ് താമിര്‍ അലി സബാഹ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ഒാഫിസിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
56ാമത് മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറൻസ് തൃപ്തികരമായിരുന്നുവെന്നും ലോകത്തെ സംഘർഷ മുക്തമാക്കാൻ സഹായിക്കുന്ന ചർച്ചകളാണ് നടന്നതെന്നും പശ്ചിമേഷ്യയിലെ വിഷയങ്ങൾ പ്രത്യേകം ചർച്ച ചെയ്തതായും പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു.
സമ്മേളനത്തിനിടെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി കുവൈത്ത് പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. തിരിച്ചെത്തിയ സംഘത്തെ ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹിെൻറ നേതൃത്വത്തിൽ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചു. 135 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ വ്യക്തികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.