കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ക്ലിനിക്കുകള്‍, ആശുപത്രികള്‍, മരുന്നുകടകള്‍ എ ന്നിവ നല്കുന്ന സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കുന്നത് തടഞ്ഞ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. ഇത്തരം വിഷയങ്ങള്‍ പഠിക്കാന്‍ പ്രത്യേകം സമിതിയുണ്ട്. അവർ പഠിച്ച് തയാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് ഫീസ് വർധനക്ക് അനുമതി നൽകുക.
സ്വകാര്യ മേഖലയിലെ ആരോഗ്യ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. വർധിച്ച ചെലവിന് അനുസരിച്ച് വരുമാനമില്ലാത്തതിനാൽ പ്രയാസമാണെന്നും ഫീസ് വർധനക്ക് അനുമതി നൽകണമെന്നും ചില സ്വകാര്യ ആശുപത്രികൾ ആരോഗ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.