കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്ക് പെർമിറ്റ് അനുവദിക്കുന്നത് നിർത ്തിവെക്കാൻ നിർദേശം. ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനായി ബൈക്കുകൾക്കും മറ്റും ലൈസൻ സ് നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് നിർദേശം നൽകിയത്. ബൈക്ക്അപകടങ്ങൾ പെരുകുന്നതുമായി ബന്ധപ്പെട്ട് മുഹമ്മദ് അൽ ദലാൽ എം.പിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിെൻറ വ്യവസ്ഥകളും ചട്ടങ്ങളും പുനരവലോകനം ചെയ്ത് തീർപ്പാക്കുന്നതുവരെ ഡെലിവറി ലൈസൻസ് അനുവദിക്കരുതെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്.
ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധങ്ങളും വിതരണം ചെയ്യുന്ന വാഹനങ്ങൾ പാലിക്കേണ്ട ആരോഗ്യമാനദണ്ഡങ്ങൾ സംബന്ധിച്ച് ഭക്ഷ്യ പബ്ലിക് അതോറിറ്റിയുമായി ആഭ്യന്തര മന്ത്രാലയം ഏകോപനം നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു. നിരത്തുകളിലെ ഇരുചക്ര വാഹനങ്ങളുടെ ആധിക്യം നിയന്ത്രിക്കാനും പദ്ധതിയുണ്ട് . പൊതുമരാമത്ത് മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ റോഡ് ആൻഡ് ട്രാൻസ്പോർട്ട് എന്നിവയുമായി ഇക്കാര്യം ചർച്ചചെയ്തുവരുകയാണ്. പൊതു നിരത്തുകളിൽ സൈക്കിൾ യാത്രികർക്കായി പ്രത്യേക ട്രാക്ക് പണിയുന്നതിന് പാർപ്പിടക്ഷേമ അതോറിറ്റിയുമായും ചർച്ചകൾ പുരോഗമിക്കുകയാണ്. വാഹനമോടിക്കുന്നവർ ഗതാഗതനിയമങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ഗതാഗത വകുപ്പ് നിരന്തരം കാമ്പയിൻ നടത്തിവരുന്നതായും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.