കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവർ വിസയിലെത്തുന്നവർക്ക് ലൈസൻസിന് അപേക്ഷിക്കുമ് പോഴുള്ള നിബന്ധനയിൽ ഇളവ് അനുവദിച്ചു. അപേക്ഷയോടൊപ്പം സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസ ൻസ് എംബസി അറ്റസ്റ്റ് ചെയ്യണമെന്ന നിബന്ധന്ധയിലാണ് ഇളവ്. കമ്പനികളുടെ പബ്ലിക് റിലേഷൻ ഓഫിസർ തസ്തികയിലുള്ളവർക്കും ഇതേ ഇളവ് ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.
ഇതനുസരിച്ച് ഡ്രൈവർ, പി.ആർ.ഒ തസ്തികകളിലുള്ള വിദേശികൾ ഡ്രൈവിങ് ലൈസൻസ് അപേക്ഷയോടൊപ്പം നാട്ടിലെ ഡ്രൈവിങ് ലൈസൻസ് എംബസിയിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽനിന്നോ സാക്ഷ്യപ്പെടുത്തേണ്ടതില്ല. അറ്റസ്റ്റേഷൻ നടപടികൾക്ക് കാലതാമസം എടുക്കുന്നതു മൂലം തൊഴിലാളികൾക്കും തൊഴിലുടമക്കും ഒരുപോലെ പ്രയാസം നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിബന്ധനയിൽ ഇളവ് നൽകിയത്. അതേസമയം ഈ രണ്ടു തസ്തികകളിൽ അല്ലാത്തവർ നേരേത്ത ഉള്ളതുപോലെ എംബസി സാക്ഷ്യപ്പെടുത്തിയ രേഖകൾ തന്നെ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.