കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷത്തിന് പൊലിമ കൂട്ടി പട്ടംപറത്തൽ ഉത്സവം പുരോഗമിക്കുന്നു. ഹല ഫെബ്രുവരി ആഘോ ഷ ഭാഗമായി അൽ ഫാരിസി കൈറ്റ് ക്ലബാണ് പട്ടം പറത്തൽ ഉത്സവമായി കൊണ്ടാടുന്നത്. ഹലാ ഫെബ്രുവരി സീസണിൽ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു വരെയാണ് കൈറ്റ് ഫെസ്റ്റിവൽ. കുവൈത്ത്, സൗദി അതിർത്തി പ്രദേശത്ത് ഖഫ്ജിക്കും ജൂലൈയക്കുമിടയിൽ കടലോരഗ്രാമമായ ബെനദോറിലാണ് മേള നടക്കുന്നത്. കുട്ടികളും കുടുംബങ്ങളുമായി വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് ഇവിടെ പട്ടം പറത്താനും വർണക്കാഴ്ചകൾ കാണാനും എത്തിച്ചേരുന്നത്.
ദേശീയ വിമോചന അവധി നാളുകളിൽ ഉത്സവത്തിന് നിറപ്പകിട്ട് കൂടും. വിവിധ രാജ്യക്കാരായ പട്ടം പറത്തൽ കമ്പക്കാരുടെ വലിയൊരു സംഗമത്തിനുതന്നെ ഈ മരുഭൂമി സാക്ഷിയാകും. പല വലുപ്പത്തിലും രൂപത്തിലുമുള്ള പട്ടങ്ങളുമായി പ്രായഭേദമന്യേ ആളുകൾ ഇവിടെയെത്തുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് കാണാനാവുന്നത്. കുവൈത്ത് സിറ്റിയിൽനിന്ന് 40ാം നമ്പർ എക്സ്പ്രസ് ഹൈവേയിലൂടെ ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്താൽ ബെനദോറിലെത്താം. പാരാഗ്ലൈഡർ, ഡെസേർട്ട് ബൈക്കുകൾ തുടങ്ങി സാഹസികവിനോദത്തിനുള്ള നിരവധി ഉപാധികളും ഫുഡ് ട്രക്കുകളും ഉത്സവനഗരിയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.