കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന രജിസ്ട്രേഷൻ കാർഡ് സ്മാർട്ട് ആക്കാൻ ആലോചന. നിലവിലെ പേപ്പർ സ്ലിപ്പിന് പകരം ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ബാങ്ക് കാർഡ് മാതൃകയിൽ പരിഷ ്കരിക്കുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗതവകുപ്പ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് നിർദേശം മുന്നോട്ടുവെച്ചത്. നിലവിൽ പിങ്ക് നിറത്തിലുള്ള പ്രത്യേക കടലാസിൽ രസീതി രൂപത്തിൽ പ്രിൻറ് ചെയ്തെടുത്താണ് ദഫ്തർ അഥവാ രജിസ്ട്രേഷൻ കാർഡ് തയാറാക്കുന്നത്. ഇവ കേടുവരാതിരിക്കാൻ വാഹന ഉടമകൾ സ്വന്തം നിലക്ക് ലാമിനേറ്റ് ചെയ്യുകയാണ് പതിവ്.
ഇങ്ങനെ ചെയ്യുമ്പോൾ താഴെ വെള്ള നിറത്തിലുള്ള ഭാഗം കീറി ഒഴിവാക്കുന്നതും പതിവായിരുന്നു. എന്നാൽ, കഴിഞ്ഞയാഴ്ച ഇറങ്ങിയ ഗതാഗത വകുപ്പിെൻറ ഉത്തരവ് പ്രകാരം ഫെബ്രുവരി രണ്ടിന് ശേഷം വിതരണം ചെയ്യുന്ന ദഫ്തറുകളിൽനിന്ന് വെള്ള പ്രതലത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രിൻറ് ചെയ്യുന്ന ഭാഗം ഒഴിവാക്കുന്നത് നിയമലംഘനമാണ്. വിദേശ രാജ്യങ്ങളിൽ വാഹനവുമായി പോകുമ്പോഴും മറ്റും ഇത് ആവശ്യമായി വരുമെന്നു ചൂണ്ടിക്കാട്ടിയാണ് പരിഷ്കരണം ഏർപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് വാഹന രജിസ്ട്രേഷൻ രേഖയായി സ്മാർട്ട് ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാർഡ് മാതൃകയിലുള്ള രജിസ്ട്രേഷൻ കാർഡ് നൽകുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. സാങ്കേതിക മുന്നേറ്റത്തിെൻറ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഗാതാഗതരംഗം സമൂലമായി പരിഷ്കരിക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.