കുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖ് കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ 94 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. നിയമംഘനങ്ങള്‍ നടത്തിയ 41 പേര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. ജലവൈദ്യുതി മന്ത്രാലയത്തിെൻറ സഹകരണത്തോടെയായിരുന്നു പരിശോധനയെന്നു ഫര്‍വാനിയ മുനിസിപ്പാലിറ്റി മേധാവി സഅദ് അല്‍ ഹരിൻജ് വ്യക്തമാക്കി. നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഈ ഭാഗങ്ങളിലെ മൂന്ന് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചു പൊതു ശുചിത്വ വകുപ്പ് നടത്തിയ പരിശോധനയില്‍ നാല് ലോറി പഴയ വസ്ത്രങ്ങള്‍ കണ്ടുകെട്ടി. അഞ്ച് ലോറി പച്ചക്കറി പഴവര്‍ഗങ്ങളാണ് അധികൃതര്‍ നീക്കം ചെയ്തത്. പൊതു ശുചിത്വ വകുപ്പുമായി ബന്ധപ്പെട്ട 25 നിയമലംഘനങ്ങളാണ് അധികൃതര്‍ രേഖപ്പെടുത്തിയത്. 20 ഉപേക്ഷിക്കപ്പെട്ട കാറുകള്‍ കണ്ടുകെട്ടുകയും ഗാരേജുമായി ബന്ധപ്പെട്ട 10 നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.