കുവൈത്ത് സിറ്റി: കുവൈത്ത് സാമൂഹികക്ഷേമ മന്ത്രി ഡോ. ഗദീര്‍ അസീരി രാജിവെച്ചു. സർക്കാർ വക്താവ് താരിഖ് അല്‍ മസ്‌റമാണ് രാജി പ്രധാനമന്ത്രി സ്വീകരിച്ചതായി സ്ഥിരീകരിച്ചത്. മുനിസിപ്പൽ മന്ത്രി വലീദ് അല്‍ ജാസിമിന് താൽക്കാലികമായി സാമൂഹിക ക്ഷേമ വകുപ്പിെൻറ ചുമതല നൽകി. ആദിൽ അൽ ദംഹി എം.പി സമർപ്പിച്ച കുറ്റവിചാരണ പ്രമേയം ചർച്ച ചെയ്തതിനൊടുവിൽ ഗദീർ അസീരിക്കെതിരെ പാർലമെൻറിൽ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകപ്പെട്ടിരുന്നു. ഇതു പരിഗണിക്കാനിരിക്കെയാണ് മന്ത്രി രാജി സമർപ്പിച്ചത്. പാർലമെൻറുമായും വിവിധ സർക്കാർ വകുപ്പുകളുമായും സഹകരിച്ചു പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സത്യപ്രതിജ്ഞയോട് നീതിപുലർത്തിയില്ലെന്നും ആരോപിച്ചാണ് ആദിൽ അൽ ദംഹി എം.പി കുറ്റവിചാരണക്ക് നോട്ടീസ് നൽകിയത്. കുറ്റവിചാരണയിൽ ചൂടുള്ള ചർച്ചക്കാണ് പാർലമെൻറ് വേദിയായത്.
റിയാദ് അദസാനി, അബ്ദുല്ല അൽ ഇൻസി, മുഹമ്മദ് ഹായിഫ്, ഖാലിദ് അൽ ഉതൈബി, മുഹമ്മദ് അൽ മുതൈർ, നായിഫ് അൽ മിർദാസ്, അബ്ദുൽ വഹാബ് അൽ ബാബ്തൈൻ, താമിർ അൽ സുവൈത്ത്, അബ്ദുൽ കരീം അൽ കൻദരി, അബ്ദുല്ല അൽ കൻദരി എന്നീ എം.പിമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പുവെച്ചത്. പുതിയ മന്ത്രിസഭയിൽ ഗദീർ അസീരിയോട് ചില പാർലമെൻറ് അംഗങ്ങൾക്ക് താൽപര്യമില്ലെന്നും ഇവരെ മന്ത്രിസഭയിൽനിന്ന് നീക്കുന്നതിന് സമ്മർദം ചെലുത്തുന്നതിെൻറ ഭാഗമായാണ് കുറ്റവിചാരണ നടത്തുന്നതെന്നും നേരത്തേ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ ആദ്യ രാജിയാണ് ഡോ. ഗദീർ അസീരിയുടേത്. ഡിസംബർ 17നാണ് പുതിയ മന്ത്രിസഭ നിലവിൽവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.