കുവൈത്ത് സിറ്റി: അഴിമതിക്കെതിരെ കുവൈത്ത് സർക്കാർ ശക്തമായ നടപടി സ്വീകരിച്ചുവ രുന്നതിനിടെ അഴിമതി സൂചികയിൽ കുവൈത്ത് പിന്നാക്കം പോയി. ട്രാൻപരൻസി ഇൻറർനാഷനൽ പ ുറത്തുവിട്ട പട്ടികയിൽ കുവൈത്ത് ഏഴ് റാങ്ക് പിറകിൽ പോയി 85ാം സ്ഥാനത്തെത്തി. 180 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് 85ാം സ്ഥാനത്തെത്തിയത്. 2017ലെ റിപ്പോർട്ടിൽ 39 പോയൻറുമായി 85ാമതായിരുന്ന കുവൈത്ത് കഴിഞ്ഞ വര്‍ഷം 41 പോയേൻറാടെ ഏഴ് റാങ്ക് മെച്ചപ്പെടുത്തി 78ൽ നിലയുറപ്പിച്ചിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും പഴയ നിലയിൽ എത്തിയത്.
പുതിയ കണക്കനുസരിച്ച് 40 പോയൻറാണ് കുവൈത്തിന് ലഭിച്ചത്. രണ്ട് വര്‍ഷത്തിനിടെ അഴിമതിക്കെതിരെ സര്‍ക്കാർ നടത്തിയ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടാത്ത റിപ്പോർട്ടാണ് പുറത്തുവന്നതെന്നും ശക്തമായ നിയമ നിർമാണവും സമഗ്ര പരിഷ്കാരങ്ങളും ആവശ്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും കുവൈത്ത് ട്രാന്‍സ്പരന്‍സി അസോസിയേഷന് മേധാവി മാജിദ് അല്‍ മുതൈരി വ്യക്തമാക്കി. ട്രാന്‍സ്പരന്‍സി ഇൻറര്‍നാഷനലിെൻറ പഠനത്തില്‍ ഡെന്മാര്ക്കും ന്യൂസിലൻഡുമാണ് അഴിമതി കുറഞ്ഞ രാജ്യങ്ങൾ. സിറിയ, സൗത്ത് സുഡാന്, സോമാലിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ അഴിമതിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.