കുവൈത്ത് സിറ്റി: വാണിജ്യമന്ത്രാലയം വിവിധ ഗവർണറേറ്റുകളിൽ കടകളിൽ പരിശോധന നടത ്തി. വിലകൂട്ടി വിൽക്കൽ, വ്യാജ ബ്രാൻഡ് ഉൽപന്നങ്ങൾ എന്നിവ പിടികൂടാൻ ലക്ഷ്യമിട്ടാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉപഭോകൃത് സംരക്ഷണ വകുപ്പ് പരിശോധനാ കാമ്പയിൻ നടത്തിയത്.
ഉൽപന്നത്തിെൻറ ഗുണമേന്മ, ഉപയോഗിക്കാൻ അനുവാദമുള്ള സമയപരിധി, തൂക്കം, എണ്ണം, രേഖപ്പെടുത്തിയ വില തുടങ്ങിയ കാര്യങ്ങൾ സംഘം പരിശോധിച്ചു. വിപണിയുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് 55135135 എന്ന വാട്സ്ആപ് നമ്പറിലോ 135 എന്ന ഹോട്ട് ലൈൻ നമ്പറിലോ വിളിച്ചറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.