കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ 3500 അമേരിക്കൻ സൈനികർ കൂടി കുവൈ ത്തിലെത്തി. കഴിഞ്ഞ ദിവസം 500 യു.എസ് സൈനികർ രാജ്യത്തെത്തിയിരുന്നു. കൂടുതൽ പേരെ ആവശ്യമാണെങ്കിൽ പിന്നീട് പരിഗണിക്കും. ഇറാനിലെ ഖുദ്സ് സേനാവിഭാഗം മേധാവി ഖാസിം സുലൈമാനിയടക്കം ഇറാഖിലെ ബഗ്ദാദിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് മുമ്പ് തീരുമാനിച്ചതാണ് കുവൈത്തിലേക്ക് 4000 സൈനികരെ അധികമായി അയക്കണമെന്നത്. ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് നേരെ അക്രമമുണ്ടായതും അനുബന്ധ സംഭവങ്ങളും ആണ് തീരുമാനത്തിന് പിന്നിൽ.
ഖാസിം സുലൈമാനിയുടെ മരണത്തോടെ പ്രശ്നം മറ്റൊരു തലത്തിലേക്ക് വികസിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ സൈനികരെ അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിക്കാനിടയുണ്ട്. ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമുണ്ടാവുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. മേഖലയിലെ അമേരിക്കൻ സൈനിക ക്യാമ്പുകളെല്ലാം കനത്ത ജാഗ്രതയിലാണ്. ഇറാഖിൽ ഇപ്പോൾ 5000 അമേരിക്കൻ സൈനികരുണ്ട്. ഇവർ ഉൾപ്പെടെ 60,000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിട്ടുള്ളത്. കുവൈത്ത് ക്യാമ്പിലുള്ള സൈനികരിൽ ഒരു വിഭാഗം കഴിഞ്ഞ ദിവസം ഇറാഖ് അതിർത്തിയിലേക്ക് പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.