????? ?????? ?????? ??????????????????????? ????????

സിവിൽ ​ഐഡി വിതരണ കേന്ദ്രത്തിൽ വൻ തിരക്ക്​

കുവൈത്ത്​ സിറ്റി: സിവിൽ ​െഎ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്​ വൻ തിരക്ക്​. ഒരാഴ്​ചക്കിടെ 85,000 സിവിൽ ​െഎ.ഡി കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വിതരണം ചെയ്​തു. ഇത്​ സാധാരണ വിതരണം ചെയ്യുന്നതി​​െൻറ മൂന്ന്​ മടങ്ങാണ്​. സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെട്ടിരുന്നു. ദ്രുതഗതിയിൽ കാർഡ്​ നിർമിച്ച്​ പ്രശ്​നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നു. ഒരാഴ്​ചകൊണ്ട്​ 92,000 സ്​മാർട്ട്​ കാർഡുകളാണ്​ നിർമിച്ചത്​. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ്​ ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാർഡി​​െൻറ സ്​റ്റോക്ക് കുറഞ്ഞതാണ് സിവിൽ െഎ.ഡി വിതരണം മന്ദഗതിയിലാക്കിയത്.

എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചതാണ് കാർഡ് ക്ഷാമത്തിന് പ്രധാനകാരണം. നേരത്തേ 80,000ത്തോളം അപേക്ഷകളാണ്​ പ്രതിമാസം ലഭിച്ചിരുന്നത്‌. എന്നാൽ, പാസ്​പോർട്ടിൽ സ്​റ്റിക്കർ പതിക്കുന്ന രീതി ഒഴിവാക്കി റെസിഡൻസി വിവരങ്ങൾ സിവിൽ െഎ.ഡിയിൽ ഉൾക്കൊള്ളിച്ച ശേഷം അപേക്ഷകൾ ഇരട്ടിയിലേറെ വർധിച്ചു. നേരത്തേ ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ െഎ.ഡി ലഭ്യമാക്കാൻ സാധിച്ചിരുന്നു. െഎ.ഡി ലഭിക്കാൻ വൈകുന്നത് നാട്ടിൽ പോകുന്നതിനും കുട്ടികളുടെ സ്‌കൂൾ അഡ്മിഷൻ പോലുള്ള കാര്യങ്ങൾക്കും പ്രവാസികൾക്ക് പ്രയാസം സൃഷ്​ടിച്ചു. ഇപ്പോൾ വിതരണം വേഗത്തിലാക്കിയതോടെ ഒരാഴ്​ചക്കകം പ്രശ്​നം പരിഹരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.