കുവൈത്ത് സിറ്റി: സെവന്ത് റിങ് റോഡുമായി ബന്ധിപ്പിക്കുന്ന അല്‍ ഹജിന് റോഡ് അടച്ചിട്ടത് കബ്ദ് റോഡിലുള്ള തമ്പ് താമസക്കാരെ ബുദ്ധിമുട്ടിലാക്കി. മുന്നറിയിപ്പ് നല്‍കാതെ റോഡ് അടച്ചിട്ടതാണ് തമ്പ് കെട്ടി തണുപ്പ് ആസ്വദിക്കാനെത്തിയവരെ പ്രയാസത്തിലാക്കിയതെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിെൻറ ഭാഗമായി വ്യവസായ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അല്‍ ഹജിന് റോഡ് അടച്ചത്. തമ്പുകെട്ടുന്ന ദിവസങ്ങളില്‍ ഈ ഭാഗങ്ങളിലെ റോഡില്‍ ഗതാഗതം തടസ്സം ഉണ്ടാവാറുണ്ട്. ബദല്‍ സംവിധാനങ്ങള്‍ കാണാതെയാണ് കഴിഞ്ഞ ദിവസം അൽ ഹജിൻ റോഡ് അടച്ചിട്ടതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ടുചെയ്തു. ഇതോടെ കബ്ദ് റോഡില്‍ 30 ശതമാനം ട്രാഫിക് വർധനവാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.