കുവൈത്ത് സിറ്റി: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കുവൈത്തിലും പ്രതിഷേധം ശക്തമാവുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയൊട്ടാകെ നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിെൻറ പല ഭാഗങ്ങളിൽ പ്രവാസി സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. പരിപാടികളിൽ കക്ഷി രാഷ്രീയ വ്യത്യാസമില്ലാതെയാണ് പ്രവാസികൾ പങ്കാളികളാകുന്നത്. വിവിധ സംഘടനകൾ സംയുക്തമായി ഡിസംബർ 26ന് അബാസിയ സെൻട്രൽ സ്കൂളിൽ ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. സി.പി.എം അനുകൂല സംഘടനയായ കല കുവൈത്തിെൻറ നേതൃത്വത്തിൽ അബാസിയയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ഒ.ഐ.സി.സി കുവൈത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂടായ്മ കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം അഡ്വ. ഷിബു മീരാൻ മുഖ്യാതിഥിയാവും. അതിനിടെ സ്വദേശികൾക്കിടയിലും ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം ചർച്ചയായിട്ടുണ്ട്. ഇന്ത്യൻ മുസ്ലിംകളെ റോഹിങ്ക്യയിലെ അഭയാർഥികളെ പോലെ അനിശ്ചിതത്വത്തിലേക്കു തള്ളിവിടാനുള്ള ഭരണകൂട നീക്കം അപലപനീയമാണെന്ന് കുവൈത്ത് പാർലമെൻറംഗം മുഹമ്മദ് ഹായിഫ് അൽ മുതൈരി ട്വിറ്ററിൽ അഭിപ്രായപ്പെട്ടു. പ്രശ്നത്തിെൻറ രാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ലോക മുസ്ലിം സംഘടന ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.