കുവൈത്ത് സിറ്റി: തലസ്ഥാനനഗരിയുടെ മുഖച്ഛായ മാറ്റാൻ വൻകിട പദ്ധതിയുമായി കുവൈത്ത്. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ കുവൈത്ത് സിറ്റി അർബൻ പ്ലാൻ-2030 എന്ന പേരിലാണ് നഗര വികസന പദ്ധതി. മിർഗാബ് മുതൽ മാലിയ വരെയുള്ള കാപിറ്റൽ സിറ്റിയെ മാറ്റുന്ന ബഹുമുഖ വികസന പദ്ധതിയാണ് ഒരുങ്ങുന്നത്. വാണിജ്യ കേന്ദ്രങ്ങളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉൾപ്പെടുന്നതാണ് നിർദിഷ്ട അർബൻ പ്ലാൻ. മെട്രോ സ്റ്റേഷനുകൾ, ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ, നക്ഷത്ര ഹോട്ടലുകൾ, റിക്രിയേഷൻ സെൻറർ തുടങ്ങി ആധുനിക നഗര ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തും.
നഗരത്തിെൻറ ഹൃദയഭാഗങ്ങളായ അബ്ദുല്ല സ്ട്രീറ്റ്, മുബാറക് സ്ട്രീറ്റ്, മുബാറക് അൽ കബീർ സ്ട്രീറ്റ്, ഫഹദ് സാലിം സ്ട്രീറ്റ് എന്നിവ നവീകരിക്കും.
സാമൂഹിക സാമ്പത്തിക രംഗങ്ങളിൽ കാലാനുസൃതമായി രാജ്യം കൈവരിച്ച വളർച്ച അനുഭവേദ്യമാക്കുന്ന തരത്തിൽ നഗരവത്കരണം നടപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. അതേസമയം, പൈതൃകങ്ങൾ സംരക്ഷിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി വികസനം ജനങ്ങളിൽ നേരിട്ട് എത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.