കുവൈത്ത് സിറ്റി: വിസക്കച്ചവടം തടയുന്നതിന് ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അടച്ചിടപ്പ െട്ട കടകള്‍ കേന്ദ്രീകരിച്ചു മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നട ത്തി. ലൈസന്‍സുള്ള കടകളിൽ 53 എണ്ണം പ്രവര്‍ത്തനരഹിതമെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍നിന്ന് 795 തൊഴിലാളികള്‍ക്ക് വിസ നല്‍കിയിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫര്‍വാനിയ കോഒാപറേറ്റിവ് സൊസൈറ്റി കേന്ദ്രീകരിച്ചായിരുന്നു സംഘം പരിശോധന നടത്തിയത്.
ഇത്തരം അടച്ചിട്ട കടകളിലെ ലൈസന്‍സുകള്‍ ഉപയോഗിച്ച് വിസയെടുത്ത് വിവിധ കമ്പനികളില്‍ തൊഴിലാളികൾ ജോലി ചെയ്യുന്ന വിവരം സമിതിക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘം പരിശോധന ശക്തമാക്കിയത്. ഇത്തരം സ്ഥാപനങ്ങളുടെ ഉടമസ്ഥരെക്കുറിച്ചും വാണിജ്യ വ്യവസായ വകുപ്പു നല്കിയ ലൈസന്‍സുകള്‍ ഉപയോഗിക്കുന്ന രീതികളെക്കുറിച്ചും അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും പിന്നീട് എല്ലാ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചും പരിശോധന വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.