കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിൽ ഗാരേജിലുണ്ടായ തീ പിടിത്തത്തിൽ മൂന്നുപേർ പൊള്ളേലേറ്റു മരിച്ചു. കെട്ട ിടത്തിെൻറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ആദ്യം രണ്ടുപേരുടെ മൃതദേഹമായിരുന്നു അഗ്നിശമന സംഘത്തിന് ലഭിച്ചത്.
പിന്നീട് തീയണച്ചശേഷം നടത്തിയ പരിശോധനയിലാണ് മൂന്നാമത്തെ മൃതദേഹം കത്തിയെരിഞ്ഞനിലയില്‍ കണ്ടെത്തിയത്. തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന വിഭാഗം വ്യക്തമാക്കി. രണ്ടുപേരെ പൊള്ളലേറ്റ് ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 14 വാഹനങ്ങൾ കത്തിനശിച്ചു. പ്രദേശത്തെ ഗാരേജുകള്‍, സ്പെയർ പാര്‍ട്‌സ് സ്റ്റോറുകള്‍, എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നിരുന്നു. തീപിടിത്തത്തിൽ പ്രദേശപരിസരം കറുത്ത പുകയാൽ മൂടിയിരുന്നു. ഏറെ ശ്രമകരമായാണ് അഗ്നിശമന വിഭാഗം തീ അണച്ചത്. കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.