കുവൈത്ത് സിറ്റി: ലുക്കീമിയ ബാധിച്ച് എൻ.ബി.കെ ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് ദിവസവും രണ്ടു യൂനിറ്റ് പ്ലേറ്റ്ലറ്റ് ആവശ്യമുണ്ട്.
നവംബർ 11 വരെ ദിവസവും രണ്ടു യൂനിറ്റ് പ്ലേറ്റ്ലറ്റ് ആവശ്യമുണ്ടെന്ന് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. ഏതു രക്ത ഗ്രൂപ്പിലുള്ളവർക്കും നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 69997588, 51510076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ലൂക്കിമിയ രോഗം ബാധിച്ച കുട്ടികൾക്കും/ മുതിര്‍ന്നവര്‍ക്കും പ്ലേറ്റ്ലറ്റിെൻറ ആവശ്യകത വളരെയേറെ കൂടിയിരിക്കുന്നു. എന്നാൽ, ബ്ലഡ് ബാങ്കിൽ ആവശ്യത്തിന് പ്ലേറ്റ്ലറ്റ്സ് ദാതാക്കളെ ലഭിക്കാത്ത സ്ഥിതിയുണ്ട്. പ്ലേറ്റ്ലറ്റ്സിെൻറ ആയുസ്സ് അഞ്ചുദിവസം മാത്രമായതിനാൽ അധിക ദിവസം സൂക്ഷിച്ചുവെക്കാനും കഴിയില്ല. കുറഞ്ഞത് 4-6 യൂനിറ്റ് രക്തത്തില്‍നിന്നാണ് ഒരു യൂനിറ്റ് പ്ലേറ്റ്ലറ്റ് ലഭിക്കുക. ഒരാള്‍ക്ക് പ്ലേറ്റ് ലറ്റ് ആയിട്ടും ദാനം ചെയ്യാം. പ്ലേറ്റ്ലറ്റ് രണ്ടാഴ്ച കൂടുേമ്പാൾ ദാനം ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.