കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദർശക വിസ നിബന്ധനകൾക്ക് വിധേയമായി മാറ്റാൻ അനുവദി ക്കുന്നത് നിക്ഷേപം കൊണ്ടുവരുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് കരുത്തുപകരുമെന്നും വിലയിരുത്തൽ. പരിഷ്കരിച്ച റെസിഡൻസി ചട്ടമനുസരിച്ച് ഒരുമാസത്തെ സന്ദർശന വിസയിലോ, മൂന്നുമാസം കാലാവധിയുള്ള വിനോദസഞ്ചാര വിസയിലോ എത്തുന്നവർക്ക് ആശ്രിത വിസയിലേക്കു മാറ്റുക വഴി സ്ഥിരതാമസം സാധ്യമാകും. ഇത് ഉപയോഗപ്പെടുത്തി കൂടുതൽ പ്രവാസികൾ കുടുംബത്തെ കൊണ്ടുവരുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലയിലും പൊതുവിപണിയിലും ഉണർവുണ്ടാവും.
ആളൊഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിൽ ആവശ്യക്കാരുണ്ടാവാൻ പുതിയ മാറ്റം കാരണമാവുമോ എന്നാണ് റിയൽ എസ്റ്റേറ്റ് മേഖല ഉറ്റുനോക്കുന്നത്. വിസ സ്റ്റാറ്റസ് മാറ്റുന്നത് താമസകാര്യ വകുപ്പിെൻറ കർശന നിയന്ത്രണത്തിന് വിധേയമാണ്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ വ്യാഴാഴ്ച ആറ് ഗവർണറേറ്റിലേയും താമസകാര്യ വകുപ്പ് മേധാവികളെ വിളിച്ചുവരുത്തി കാര്യങ്ങൾ വിശദീകരിച്ചു. ഒരു കുടുംബത്തിന് കൊണ്ടുവരാവുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിന് പരിധിവെച്ചത് രാജ്യത്ത് ഗാർഹിക തൊഴിലാളികൾ അധികരിക്കുന്നത് തടയാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.