മിശ്രിഫ്: കാല്പന്തുകളിയുടെ പ്രവാസി മാമാങ്കമായ യൂണിമണി കെഫാക് സോക്കർ ലീഗില്‍ മത്സരങ്ങള്‍ ആവേശത്തിലേക്ക്. കഴിഞ്ഞദിവസം നടന്ന പ്രാഥമിക ലീഗ് മത്സരങ്ങളില്‍ സോക്കര്‍ കേരള, റൗദ എഫ്.സി, സില്‍വര്‍ സ്റ്റാര്‍, സി.എഫ്.സി സാല്‍മിയ ടീമുകൾ വിജയിച്ചു. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സോക്കര്‍ കേരള ബിഗ് ബോയ്സിനെ പരാജയപ്പെടുത്തി. സോക്കറിനുവേണ്ടി ആല്ബിന്, ആഷിക്, ബിനോജ് എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.
രണ്ടാമത്തെ മത്സരത്തില്‍ മലപ്പുറം ബ്രദേഴ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റൗദ എഫ്.സി കീഴടക്കി.
റൗദ എഫ്.സിക്ക് വേണ്ടി സേവ്യര്‍ പെരേര ഒരു ഗോളും അബ്ദുല്‍ ഹാഫില്‍ ഇരട്ട ഗോളും സ്കോര്‍ ചെയ്തു. മൂന്നാം മത്സരത്തില്‍ സില്‍വര്‍ സ്റ്റാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫഹഹീല്‍ ബ്രദേഴ്സിനെ തോല്‍പ്പിച്ചു. വിജയികള്‍ക്കു വേണ്ടി വസീമും ശരത്തും സ്കോർ ചെയ്തു. തിരുവനന്തപുരം സ്ട്രൈക്കേഴ്സും ബ്രദേഴ്സ് കേരളയും നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് സിയാസ്കോ കുവൈത്തിനെ സി.എഫ്.സി സാല്‍മിയ പരാജയപ്പെടുത്തി. സി.എഫ്.സിക്ക് വേണ്ടി ഹസനാണ് വലകുലുക്കിയത്.
ഗ്രൂപ് ബിയില്‍ നടക്കുന്ന അടുത്ത മത്സരങ്ങളില്‍ മാക്ക് കുവൈത്ത് യങ് ഷൂട്ടേര്‍സ് അബാസിയയേയും അല്‍ ശബാബ് സ്പാര്‍ക്സ് എഫ്.സിയേയും സി.എഫ്.സി സാല്‍മിയ ബ്ലാസ്റ്റേര്‍സ് കുവൈത്തിനേയും കേരള ചാലേഞ്ചഴ്സ് ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയേയും സോക്കര്‍ കേരള സില്‍വര്‍ സ്റ്റാറിനേയും നേരിടും. എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലു മുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സരം. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 99708812, 55916413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.