കുവൈത്ത് സിറ്റി: ജി.സി.സി -ഇന്ത്യ സൗഹൃദബന്ധം ശാക്തീകരിക്കുന്നതിനുവേണ്ടി ന്യൂയോര്‍ക്ക ില് സംഘടിപ്പിച്ച പ്രതിനിധി യോഗത്തില്‍ കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമ ന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് പങ്കെടുത്തു. ഐക്യരാഷ്ട്ര സഭ യോഗത്തിെൻറ ഭാഗമായിട്ടായിരുന്നു ജി.സി.സി-ഇന്ത്യ പ്രതിനിധികളുടെ യോഗം നടന്നത്. യോഗത്തില്‍ ജി.സി.സി മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ചെയര്‍മാനും ഒമാന്‍ വിദേശകാര്യമന്ത്രിയുമായ യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത് സംസാരിച്ചു. ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ജി.സി.സിയുമായി ഇന്ത്യ നിലനിര്‍ത്തിപ്പോരുന്ന ബന്ധത്തെക്കുറിച്ചും പ്രാദേശിക വികസനങ്ങളെക്കുറിച്ചും പ്രധിനിധികള്‍ സംസാരിച്ചു. കുവൈത്ത് വിദേശകാര്യ ഉപമന്ത്രി ഡോ. ശൈഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ്, കുവൈത്ത് ഐക്യരാഷ്ട്ര സ്ഥിരം പ്രതിനിധി മന്‍സൂര്‍ അല്‍ ഖുതൈബി എന്നിവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.