കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമലംഘനം ക്രമാതീതമായി വർധിക്കുന്നതായി ആഭ്യാ ന്തരമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിവാക്കുന്നു. പ്രതിദിനം 600 ട്രാഫിക് നിയമലംഘനങ്ങളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നടക്കുന്നതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം 25 ഡ്രൈവര്‍മാര്‍ ട്രാഫിക് സിഗ്നല്‍ സൂചനകളില്ലാതെ വാഹനം ഒടിക്കുന്നതായും റിപ്പോർട്ട് അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് നിയമലംഘനം മൂലം രാജ്യത്തു ദിനംപ്രതി നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മരണത്തിനിടയാക്കുന്നതും ഗുരുതരമായി പരിക്കേൽക്കുന്നതുമായ അപകടങ്ങളാണ് ഏറെയും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ഈവര്‍ഷം തുടക്കംമുതല്‍ ആഗസ്റ്റ് അവസാനം വരെ ട്രാഫിക് വകുപ്പു പുറത്തുവിട്ട നിയമലംഘനങ്ങളുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്.
ഗതാഗതം അനുവദനീയമല്ലാത്ത റെഡ് സിഗ്നല്‍ സമയത്ത് 1,45,000 പേര് വാഹനം ഓടിച്ചതായാണ് റിപ്പോർട്ടിലെ കണക്കിലുള്ളത്. നിയമലംഘനം നടത്തിയവരില്‍ കൂടുതലും പുരുഷന്മാരാണ്. അതേസമയം, 38,000 സ്ത്രീകള്‍ നയമലംഘനം നടത്തിയിട്ടുണ്ടെന്നും റിപ്പേര്‍ട്ടിലുണ്ട്. പരോക്ഷമായി 1,25,000 നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ നടത്തിയത്. ഇതില്‍ 79,000 പുരുഷന്മാരായ ഡ്രൈവര്‍മാരും 36,000 സ്ത്രീ ഡ്രൈവറുമാണ്. മത്രമല്ല, 10,000 കമ്പനി വാഹനങ്ങളും പരോക്ഷമായി നിയമലംഘനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, നേരിട്ടു പിടികൂടിയ നിയമലംഘനങ്ങള്‍ 20,000 ആണ്. ഇതില്‍ 18,000 പുരുഷന്മാരും 2000 സ്ത്രീകളെയുമാണ് ട്രാഫിക് വകുപ്പ് പിടികൂടിയത്. ട്രാഫിക് നിയമം ലംഘിച്ച് സർവിസ് നടത്തിയ 50 ബസുകൾ കഴിഞ്ഞ ദിവസം അഹ്മദി ഗവര്‍ണറേറ്റ് ട്രാഫിക് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. റോഡില്‍ അനാവശ്യമായി നിര്‍ത്തിയിടുക, ഗതാഗതം തടസ്സപ്പെടുത്തുക, നിശ്ചിത സ്റ്റോപ്പിലല്ലാതെ യാത്രക്കാരെ ഇറക്കിവിടുക, കയറ്റുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് ബസുകള്‍ പിടിച്ചെടുത്തത്.
നിരവധി പരാതികളെ തുടര്‍ന്നാണ് ട്രാഫിക് അധികൃതര്‍ പരിശോധന ശക്തമാക്കിയിരുന്നത്. സ്കൂള്‍ വിടുന്ന സമയങ്ങളില്‍ അഹ്മദിയില് നല്ല ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. ഏരിയകളില്‍ ബസുകളുടെ ക്രമരഹിതമായ പാർക്കിങ്ങും സർവിസും ഗതാഗത തടസ്സത്തിനു പ്രധാന കാരണമാകുന്നതായി കണ്ടെത്തി. പിടിച്ചെടുത്ത ബസുകള്‍ ട്രാഫിക് വിഭാഗം ഗാരേജിലേക്കു മാറ്റുകയായിരുന്നു. ഇൗമാസം പകുതിയോടെ ഇരമ്പിയെത്തിയ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അഗ്നിബാധയിൽപെട്ട് മൂന്നുപേർ പൊള്ളലേറ്റു മരിച്ചിരുന്നു. മൂന്നു വാഹനങ്ങൾ പരസ്പരം കൂട്ടിയിടച്ചതിെന തുടർന്നാണ് ദാരുണമായ അപകടമുണ്ടായത്. കിങ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന് അൽ സഊദ് റോഡിലായിരുന്നു സംഭവം. അപകടത്തെ തുടർന്നുണ്ടായ അഗ്നിയിൽ മൂന്നു വാഹനങ്ങളും പൂർണമായി കത്തിനശിച്ചു. സംഭവത്തെ തുടര്‍ന്ന് ഫഹാഹീലില്നിന്നു അഗ്നിശമന സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള പ്രദേശത്ത്, അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രം വൻദുരന്തം വഴിമാറുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേർ ഒരു വാഹനത്തിലുള്ളവരും മൂന്നാമത്തെ ആള് രണ്ടാമത്തെ വാഹനത്തിലുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.