കുവൈത്ത് സിറ്റി: കുരുന്നുഭാവനക്കും സർഗാത്മക കഴിവുകൾക്കും നിറഭേദങ്ങൾ തീർക്കുന് ന കുവൈത്തിലെ ഏറ്റവും വലിയ ചിത്രരചന മത്സരത്തിന് നാടൊരുങ്ങുന്നു. കഴിഞ്ഞ 14 വർഷമായി ഏ റ്റവുമധികം മത്സരാർഥികൾ പങ്കെടുക്കുന്ന രചനാമത്സരമെന്ന ഖ്യാതി നേടിയ കല (ആർട്ട്) കുവൈത്ത് ഒരുക്കുന്ന ‘നിറം 2019’ ചിത്രരചന മത്സരങ്ങൾക്ക് ഒരുക്കങ്ങൾ തുടങ്ങിയതായി സംഘാ ടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം നവംബർ 15ന് ഖൈത്താനിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ 129ാം ജന്മദിനത്തോടനുബന്ധിച്ചാണ് കല (ആർട്ട്) കുവൈത്ത് കുട്ടികൾക്കായി മത്സരം സംഘടിപ്പിക്കുന്നത്. 2005 മുതൽ ‘നിറം’ എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന പരിപാടിയുടെ 15ാം വാർഷികമാണ് ഇത്തവണ.
ഡ്രോയിങ്ങിലും പെയിൻറിങ്ങിലുമായി നാല് ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ് എ (എൽ.കെ.ജി മുതൽ ഒന്നാം ക്ലാസ് വരെ), ഗ്രൂപ് ബി (രണ്ടാം ക്ലാസ് മുതൽ നാലു വരെ), ഗ്രൂപ് സി (അഞ്ചാം ക്ലാസ് മുതൽ എട്ടു വരെ), ഗ്രൂപ് ഡി (ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) എന്നിങ്ങനെയാണ് വിഭാഗങ്ങൾ.
ആദ്യത്തെ രണ്ടു ഗ്രൂപ്പുകൾക്ക് ക്രയോൺസും കളർപെൻസിലും ഗ്രൂപ് സി, ഡി എന്നിവർക്ക് വാട്ടർ കളറും ഉപയോഗിക്കാം. സാമഗ്രികൾ മത്സരാർഥികൾ തന്നെ കൊണ്ടുവരണം. വരക്കാനുള്ള കാൻവാസ് സംഘാടകർ നൽകും. ചിത്രരചന കൂടാതെ ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ക്ലേ സ്കൾപ്ചർ മത്സരവും രക്ഷിതാക്കൾക്കും സന്ദർശകർക്കും പങ്കെടുക്കാവുന്ന ഓപൺ കാൻവാസ് പെയിൻറിങ്ങും ഒരുക്കിയിട്ടുണ്ട്. ഓപൺ കാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കും.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണനാണയം സമ്മാനമായി നൽകും. രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ 50 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം മത്സരാർഥികളിലെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. www.kalakuwait.net എന്ന വെബ്സൈറ്റ് വഴി നവംബർ 12വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഓൺസ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും 97959072, 97219439, 97219833, എന്നീ നമ്പറുകൾ വഴിയും ലഭിക്കും. കുവൈത്തിലെ പ്രമുഖ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും.
വാർത്തസമ്മേളനത്തിൽ കല(ആർട്ട്) കുവൈത്ത് പ്രസിഡൻറ് മുകേഷ് വി.പി, ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ, ട്രഷറർ കെ. ഹസ്സൻ കോയ, പ്രോഗ്രാം ജനറൽ കൺവീനർ ജയ്സൺ ജോസഫ്, അമേരിക്കൻ ടൂറിസ്റ്റർ പ്രതിനിധി നൗഫൽ, സമീർ. പി, സാംകുട്ടി തോമസ്, അമ്പിളി രാകേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.