കുവൈത്ത് സിറ്റി: ‘രക്തദാനം മഹാദാനം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ അറുപതോളം പേർ സന്നദ്ധ രക്തദാനം നടത്തി. ക്യാമ്പ് വിജയൻ ഇന്നാസിയ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബിബിൻ ചാക്കോ അധ്യക്ഷത വഹിച്ചു. വൺ ഇന്ത്യ അസോസിയേഷൻ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാതാക്കൾക്ക് പ്രശംസാപത്രവും ഉപഹാരങ്ങളും നൽകി.
സാജു സ്റ്റീഫൻ, ഷിബു ജോൺ, ടി.കെ. ഷാഫി, ലിൻസ് തോമസ്, സബീബ് മൊയ്തീൻ, പ്രവീൺ ജോൺ, പ്രകാശ് ചിറ്റേഴത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.