കുവൈത്ത് സിറ്റി: കുവൈത്തിൽ ആശ്രിത വിസക്കുള്ള ശമ്പള പരിധി ഉയർത്തിയ നടപടിക്ക് പിന ്നാലെ വിസ ഫീസ് നിരക്കുകൾ വർധിപ്പിക്കാനും അണിയറയിൽ നീക്കം നടക്കുന്നതായി റിപ്പോർട ്ടുകൾ. അടുത്ത വർഷം മുതൽ വിസ നടപടിക്രമങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് ടൈംസ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. വ്യാജവിസ തടയുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിഷ്കാരം എല്ലാ വിസ കാറ്റഗറികൾക്കും ബാധകമായിരിക്കും.
വിദേശികളുടെ വിസ സംബന്ധിയായ ഇടപാടുകൾക്ക് ജി.സി.സിയിൽ ഏറ്റവും കുറഞ്ഞ ഫീസ് നിരക്കാണ് കുവൈത്ത് ഈടാക്കുന്നത്. വിദേശികളുടെ എണ്ണം നിയന്ത്രിച്ച് ജനസംഖ്യാ ക്രമീകരണം നടപ്പാക്കുന്നതിെൻറ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ അടുത്ത നാളുകളിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. സർക്കാർ മേഖലയിൽനിന്ന് സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിന് സുരക്ഷ വകുപ്പിെൻറ അനുമതിയുണ്ടായിരിക്കുക, ആശ്രിത വിസക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള അനുമതി നിർത്തിവെക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം കൂടുതൽ സൂക്ഷ്മമായി പഠിച്ച ശേഷം മാത്രം പുതിയ തൊഴിൽ വിസ അനുവദിക്കുക എന്ന നയം ഇതോടൊപ്പം ശക്തമായി നടപ്പാക്കും. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേക വിഭാഗത്തിൽ പെടുത്തി തുടർ നടപടികൾ കൈക്കൊള്ളുമെന്നും മാൻപവർ അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.