കുവൈത്ത് സിറ്റി: ആഗസ്റ്റ് എട്ടിന് രാത്രിയില്‍ പോത്തുകല്ല് കവളപ്പാറക്കടുത്ത് പാ താറിലുണ്ടായ ഉരുൾപൊട്ടലില്‍ കുവൈത്ത് പ്രവാസിയായ സി.എ. ഉസ്മാന് നഷ്ടമായത് 20 വര്‍ഷത ്തെ സമ്പാദ്യമാണ്. അടിവശം ഒലിച്ചുപോയി ഏതുസമയത്തും നിലംപൊത്താവുന്ന തരത്തിലാണ് വീടിപ്പോള്‍ നില്‍ക്കുന്നത്. വീട്ടില്‍ സൂക്ഷിച്ച ഭാര്യയുെടതടക്കമുള്ള സ്വര്‍ണങ്ങളും പ്രധാന രേഖകളും നഷ്ടപ്പെട്ടതായി ഉസ്മാന് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
അടുത്ത പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ശക്തമായതിനെ തുടര്‍ന്ന് ഭാര്യ റജീനയും മക്കളും ഭാര്യവീട്ടിലേക്ക് പോയതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. കുടുംബസ്വത്തായി ലഭിച്ചത് കൈമാറ്റം ചെയ്തും കുവൈത്തില്‍നിന്ന് സമ്പാദിച്ചതുമെല്ലാം ചേർത്താണ് ഉസ്മാന് പാതാറില്‍ 45 സെൻറ് ഭൂമിയില്‍ സ്വപ്ന മാളിക പണിയുന്നത്. ഇദ്ദേഹത്തിെൻറ ഏക സമ്പാദ്യം ഈ വീടും സ്ഥലവുമാണ്. 20 വര്‍ഷമായി കുവൈത്തിലെ ഷുവൈഖില്‍ ഈത്തപ്പഴ കടയിലാണ് ഉസ്മാന് ജോലി ചെയ്തുവരുന്നത്. രണ്ടുമാസം മുമ്പ് നാട്ടില്‍ ചെന്നപ്പോഴാണ് മൂത്തമകള്‍ റസ്ലയുടെ വിവാഹം നടത്തിയത്.
വിവാഹേത്താടനുബന്ധിച്ച് വീട് പെയിൻറ് അടിക്കുകയും മിനുക്കുപണികള്‍ നടത്തുകയും ചെയ്തു. മകളുടെ വിവാഹം കഴിഞ്ഞതിെൻറ സമാധാനത്തോടെയാണ് ഉസ്മാന് കുവൈത്തിലേക്ക് വിമാനം കയറിയത്. പേക്ഷ, പ്രളയത്തിൽ 20 വര്‍ഷത്തെ അധ്വാനം ഒരു രാത്രികൊണ്ട് ഒലിച്ചുപോയി. സമൂഹ മാധ്യമങ്ങളില്‍ ഉസ്മാെൻറ വീടിെൻറ ചിത്രം വൈറലാവുകയും പ്രാദേശിക മാധ്യമങ്ങളിൽ വാർത്തവരുകയും ചെയ്തുവെങ്കിലും ശൂന്യതയിൽനിൽക്കുന്ന ഇദ്ദേഹത്തിന് ഇതുവരെ ആരും സഹായം നല്‍കിയിട്ടില്ല. പ്രവാസിയായതിനാൽ തനിക്ക് നാട്ടിൽനിന്ന് സഹായം ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു. താൻ അംഗമായ ചില പ്രവാസി സംഘടനകളോട് ഉസ്മാൻ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.