കുവൈത്ത് സിറ്റി: വർധിച്ച ആവശ്യത്തിനൊത്ത് രാജ്യത്ത് അറവ് ആടുകളുടെ വില കുതിക്കുന്ന ു. നിലവിൽ അൽ നഈമി ഇനത്തിൽപ്പെട്ട ഒരു സ്വദേശി ആടിന് 120 ദീനാറാണ് വിപണി വില. തദ്ദേശീയമാ യ അൽ ശഫാലി ആട് ഒന്നിനെ സ്വന്തമാക്കണമെങ്കിൽ 75 ദീനാറും ജോർഡൻ നഈമിയെ സ്വന്തമാക്കണമെങ്കിൽ 90 ദീനാറും കൊടുക്കണം.
അതേസമയം, ആസ്ട്രേലിയൻ ആടുകൾക്ക് താരതമ്യേന വില കുറവാണ്. രാജ്യത്തിന് ആവശ്യമായ ആടുകളിൽ നല്ലൊരു ശതമാനം ഇറക്കുമതി ചെയ്യുന്നത് ആസ്ട്രേലിയയിൽനിന്നാണ്. ഇറാൻ, അസർബൈജാൻ, തെക്കൻ അമേരിക്ക, സുഡാൻ എന്നിവിടങ്ങളിൽനിന്നും വിപണിയിൽ ആടുകളെത്തുന്നുണ്ട്. കുവൈത്തിൽ പ്രതിവർഷം എട്ട് ലക്ഷം ആസ്ട്രേലിയൻ ആടുകൾ അറുക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
അതിനിടെ പൂഴ്ത്തിവെപ്പിലൂടെ കൃത്രിമമായി വില വർധിപ്പിക്കുന്നതായും ആരോപണമുണ്ട്. വാണിജ്യ മന്ത്രാലയത്തിലെ വില നിരീക്ഷണ വിഭാഗം ഇടപെടണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യം ഉയരുന്നു. ഇഫ്താറുകളോടനുബന്ധിച്ച് ആവശ്യക്കാർ ഏറെ
യാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.