കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശികളിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടിവരുകയാണെന്നും നിലവിൽ 38 ശതമാനം കുവൈത്തികൾ പൊണ്ണത്തടിക്കാരാണെന്നും ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസിൽ അസ്സബാഹ്. അമിത വണ്ണത്തിന് ശസ്ത്രക്രിയ നടത്തുന്ന കുവൈത്തി ഡോക്ടർമാരുമായുള്ള യോഗത്തിന് ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചെറുപ്രായത്തിലുളള കുട്ടികളിൽപോലും അമിതവണ്ണം കാണുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്.
ആരോഗ്യപൂർണമല്ലാത്ത ഭക്ഷണരീതികളും വ്യായാമക്കുറവുമാണ് ആളുകളെ ഈ രോഗത്തിലെത്തിക്കുന്ന പ്രധാന കാരണങ്ങൾ പ്രമേഹം, അമിത രക്ത സമ്മർദം, അമിത കൊളസ്ട്രോൾ എന്നിവ മറ്റുള്ളവരെ അപേക്ഷിച്ച് അമിതവണ്ണക്കാരിൽ കൂടും. ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം കൃത്യമായ വ്യായാമവുമുണ്ടെങ്കിൽ പൊണ്ണത്തടി വരാതെ ജീവിക്കാം. ശസ്ത്രക്രിയ വഴി രോഗിയുടെ തൂക്കവും അമിതവണ്ണവും കുറക്കുന്ന ചികിത്സയുടെ കാര്യത്തിൽ പശ്ചിമേഷ്യയിൽ കുവൈത്ത് ഒന്നാം സ്ഥാനത്താണെന്ന് മന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.