കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുന്നതിെൻറയും വിസക്കച്ചവടം ഇല്ലാതാക്കുന്നതിെൻറയും ഭാഗമായി പുതിയ ചില നടപടികൾ കൈക്കൊള്ളാൻ മാൻപവർ അതോറിറ്റിക്ക് ആലോചന. വിസ മാറ്റത്തിനുള്ള ഫീസ് വർധനയാണ് ഇതിൽ പ്രധാനം. കമ്പനികളിൽനിന്ന് കമ്പനികളിലേക്കും ചെറുകിട സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസ മാറ്റുന്നതിനുള്ള ഫീസ് വർധിപ്പിക്കും.
സർക്കാർ മേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റുന്നതിന് സുരക്ഷാ വകുപ്പിെൻറ അനുമതിയുണ്ടായിരിക്കുക, ആശ്രിത വിസക്കാർക്ക് സ്വകാര്യമേഖലയിലേക്ക് വിസ മാറ്റുന്നതിനുള്ള അനുമതി നിർത്തിവെക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യം കൂടുതൽ സൂക്ഷ്മമായി പഠിച്ചശേഷം മാത്രം പുതിയ തൊഴിൽവിസ അനുവദിക്കുക എന്ന നയം ഇതോടൊപ്പം ശക്തമായി നടപ്പാക്കും. വിദേശികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശീയ തൊഴിലാളികളെ നിയമിക്കാത്ത കമ്പനികളെയും സ്ഥാപനങ്ങളെയും പ്രത്യേക വിഭാഗത്തിൽ പെടുത്തി തുടർ നടപടികൾ കൈക്കൊള്ളുമെന്നും അതോറിറ്റി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.