കുവൈത്ത് സിറ്റി: കുവൈത്തിെൻറ വികസനപാതയിലെ നാഴികക്കല്ലായ ശൈഖ് ജാബിർ പാലം അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യത്തിന് സമർപ്പിച്ചു. ബുധനാഴ്ച രാവിലെ 10.30ന് നടന്ന പ്രൗഢമായ ചടങ്ങിൽ ഭരണതലത്തിലെ പ്രമുഖരും വിദേശ പ്രതിനിധികളും പങ്കെടുത്തു. വലുപ്പത്തിൽ ലോകതലത്തിൽ നാലാമതായ ശൈഖ് ജാബിർ കോസ്വെ ആറുവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ലീ നാക് യോൻ മുഖ്യാതിഥിയായി.
കിരീടാവകാശി ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് ജാബിർ അസ്സബാഹ് എന്നിവർക്കൊപ്പം മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. കൊറിയൻ കമ്പനിയായ ഹ്യുണ്ടായി ആണ് പാലം പണിയുടെ മേൽനോട്ടം നിർവഹിച്ചത്. കുവൈത്ത് സിറ്റിയിൽനിന്ന് രണ്ട് ദിശയിലേക്ക് നീളുന്ന പാലത്തിെൻറ കൂടുതൽ ഭാഗങ്ങളും കടലിനുമുകളിലൂടെയാണ് കടന്നുപോകുന്നത്.
ഗസാലി അതിവേഗപാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കി.മീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയിൽനിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററിൽനിന്ന് 37.5കി.മീറ്റർ ആയി കുറയും.
യയിലേക്കുള്ള ദൂരം 104 കി.മീറ്ററിൽനിന്ന് 37.5കി.മീറ്റർ ആയി കുറയും. ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനങ്ങളാണ് ശൈഖ് ജാബിർ പാലത്തിൽ ഒരുക്കിയിട്ടുള്ളത്. 738 ദശലക്ഷം ദീനാർ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബർ മൂന്നിന് ആണ് പാലത്തിെൻറ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.