കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കൽ തസ്തികകളിൽ ജോലി ചെയ്യു ന്നവരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന ഏർപ്പെടുത്താൻ നീക്കം. ഇത്തരം തസ്തികകളിലുള്ളവരുടെ വിസ മാറ്റം മറ്റു കമ്പനികളിലെ സമാന തസ്തികകളിലേക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. ഇതോടെ, മറ്റ് കമ്പനികളുടെ ഏത് തസ്തികകളിലേക്കും വിസ മാറ്റാനുള്ള അനുമതി ഇല്ലാതാകും. മാൻപവർ അതോറിറ്റി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതോറിറ്റിയുടെ യോഗത്തിനുശേഷം അടുത്ത ആഴ്ചയോടെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഉണ്ടാവുക. വിസ കച്ചവടം ഉൾപ്പെടെ തെറ്റായ പ്രവണതകൾ ഇല്ലാതാക്കി തൊഴിൽ വിപണിയിൽ ക്രമീകരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണിതെന്ന് അധികൃതർ വിശദീകരിച്ചു. നിലവിൽ സർക്കാർ കരാർ കമ്പനി വിസക്കാർ, വ്യവസായ, കാർഷിക, സഹകരണ, മത്സ്യ ബന്ധന തസ്തികകളിലുള്ളവർ എന്നിവർക്ക് സമാന മേഖലകളിലേക്ക് മാത്രമേ വിസ മാറ്റാൻ അനുവാദമുള്ളൂ. കൂടുതൽ തസ്തികകളിൽ ഇൗ നിയന്ത്രണം ബാധകമാക്കാൻ പദ്ധതിയുള്ളതായി അതോറിറ്റി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.