കുവൈത്ത് സിറ്റി: കുവൈത്തിൽ മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും ബാർകോഡ് സംവി ധാനം നടപ്പാക്കുന്നു. ഇതിനായി ജി.എസ്-1 ഫൗണ്ടേഷനുമായി ആരോഗ്യമന്ത്രാലയം ധാരണപത്രത്ത ിൽ ഒപ്പുവെച്ചു. വ്യാജമരുന്നുകളുെട വ്യാപനം തടയാനാണ് പുതിയ സംവിധാനം. മരുന്നുകളു ം ചികിത്സയുമായി ബന്ധപ്പെട്ട മറ്റു ഉൽപന്നങ്ങളുടെയും നീക്കം സുതാര്യമാക്കാൻ കേന്ദ്രീകൃത ബാർകോഡ് സംവിധാനം സഹായകമാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ പ്രതീക്ഷ.
ഉൽപാദകരിൽനിന്ന് ഉപയോക്താക്കളിൽ എത്തുന്നതുവരെയുള്ള ക്രയവിക്രയങ്ങൾ നിരീക്ഷിക്കാനും വ്യാജമരുന്നുകൾ വിപണിയിലെത്തുന്നത് തടയാനും സംവിധാനം വഴി സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ മെഡിസിൻ കൺട്രോൾ വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാനും ആവശ്യമുള്ള ഘട്ടങ്ങളിൽ മരുന്നുകൾ പിൻവലിക്കണമെങ്കിലും കേന്ദ്രീകൃത ബാർകോഡ് സഹായകമാകും.
അന്താരാഷ്ട്ര ഏജൻസിയായ ജി.എസ്-1 ഫൗണ്ടേഷെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനിടെ, മന്ത്രാലയത്തിെൻറ അറിവോടെയല്ലാതെ കോസ്മറ്റിക് ക്രീമുകൾ വിൽപന നടത്തിയ ഫാർമസിക്കെതിരെ അധികൃതർ നടപടി ആരംഭിച്ചു. ഹവല്ലിയിലെ സ്വകാര്യ ഫാർമസിക്കെതിരെയാണ് നടപടി. ക്രീമുകൾ ഒരു അറബ് രാജ്യത്തുനിന്ന് കള്ളക്കടത്തുവഴി എത്തിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.