കുവൈത്ത് സിറ്റി: കല (ആർട്ട്) കുവൈത്ത് ഇൗ വർഷത്തെ വി. സാംബശിവൻ പുരസ്കാരം ഫാ. ഡേവിസ് ച ിറമേലിന്. ജീവകാരുണ്യ രംഗത്ത് മൂന്ന് പതിറ്റാണ്ടിലധികമായി നൽകിവരുന്ന സമഗ്ര സംഭാവനകൾ മാനിച്ചാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. മേയ് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ ഇംഗ്ലീഷ് സ്കൂൾ ഹാളിൽ കല (ആർട്ട്) കുവൈത്ത് സംഘടിപ്പിക്കുന്ന ‘കേരളീയം-2019’ൽ പുരസ്കാരം സമ്മാനിക്കും.
അവയവദാന മേഖലയിൽ ഫാ. ഡേവിസ് ചിറമേലിെൻറ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു. കഥാപ്രസംഗ കുലപതി പ്രഫ. വി. സാംബശിവെൻറ സ്മരണക്കായി ഏർപ്പെടുത്തിയ അവാർഡ് മുൻവർഷങ്ങളിൽ എഴുത്തുകാരായ യു.എ. ഖാദർ, വൈശാഖൻ, അക്ബർ കക്കട്ടിൽ, കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി, പ്രഭാഷകനും നിരൂപകനുമായ ഡോ. എം.എൻ. കാരശ്ശേരി, നർത്തകിയും നടിയുമായ ഡോ. താരാ കല്യാൺ, ഡോ. വസന്തകുമാർ സാംബശിവൻ എന്നിവർക്കാണ് നൽകിയത്.
വാർത്താസമ്മേളനത്തിൽ കല (ആർട്ട്) കുവൈത്ത് പ്രസിഡൻറ് വി.പി. മുകേഷ്, വൈസ് പ്രസിഡൻറ് പി. സമീർ, ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ, ട്രഷറർ കെ. ഹസ്സൻ കോയ, പ്രോഗ്രാം കൺവീനർ പി.ഡി. രാഗേഷ്, മീഡിയ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.