കുവൈത്ത് സിറ്റി: പഠന നിലവാരം ഉയർത്തുന്നതുൾപ്പെടെ വിദ്യാഭ്യാസ മേഖലയിൽ വ്യാപക പരിഷ്കരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായി അധ്യാപകർക്ക് ലൈസൻസ് സംവിധാനം ഏർപ്പെടുത്താൻ നീക്കം. 2020 മാർച്ചോടെ അധ്യാപക ലൈസൻസ് പ്രാബല്യത്തിലാക്കാനാണ് പദ്ധതി. മന്ത്രാലയത്തിന് കീഴിൽ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മേഖലയിൽ ഏർപ്പെടുത്തേണ്ട കാലോചിതമായ പരിഷ്കരണങ്ങൾ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ നിർദേശ പ്രകാരം നടപ്പാക്കുന്ന അധ്യാപക ലൈസൻസ് പദ്ധതിയുടെ 69 ശതമാനം കാര്യങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കഴിവും യോഗ്യതയുമുള്ള അധ്യാപകരുണ്ടായാലേ വിദ്യാർഥികളിലും ആ ഗുണം കാണാൻ സാധിക്കൂ. അതിനിടെ, മന്ത്രാലയത്തിൽ കുവൈത്തിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശി അധ്യാപകരെ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രം വിദേശ അധ്യാപകരെ നിയമിക്കുകയെന്ന നയമാണ് മന്ത്രാലയത്തിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.